Skip to main content

ഡെമോൺസ്ട്രേറ്റർ ഒഴിവ്

പാലക്കാട് സർക്കാർ പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ് എന്നീ വകുപ്പുകളിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ഇരു വകുപ്പുകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ അതിനു തുല്യമായ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  സെപ്റ്റംബർ 22-ന് രാവിലെ 10 ന്  നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വെബ്സൈറ്റ്:  www.gptcpalakkad.ac.in  ഫോൺ: 0491 2572640

date