Skip to main content

തീവ്ര പരിശീലന പരിപാടിക്ക് തുടക്കമായി

നീലേശ്വരം നഗരസഭ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ ഭാഗമായി എട്ടു മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തീവ്ര പരിശീലനം നല്‍കുന്നതിനുള്ള പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.വി.എച്ച്.എസ്.സ്‌കൂളില്‍ നിര്‍വ്വഹിച്ചു.  നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷം വഹിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, കൗണ്‍സിലര്‍മാരായ പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ. തങ്കമണി, കെ.വി. രാധ, എന്‍.പി. ആയിഷാബി, പ്രിന്‍സിപ്പാള്‍ സി.കെ. ബിന്ദു, ഹെഡ്മിസ്ട്രസ് കെ.പി. ദിനപ്രഭ, നഗരസഭാ സെക്രട്ടറി ടി. മനോജ്കുമാര്‍, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം പറമ്പത്ത്, മമ്മു കോട്ടപ്പുറം, വി.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ റംല ബീവി പദ്ധതി വിശദീകരിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ എം. സാജിത സ്വാഗതവും സ്‌കൂള്‍ ടീച്ചര്‍ കെ. രാജി നന്ദിയും പറഞ്ഞു.

 

date