Post Category
സപ്ലൈകോ നെല്ല് സംഭരണം: ഫീല്‍ഡ് തലത്തില്‍ നിയമനം
ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 2026-27 സീസണില്‍ സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- വി.എച്ച്.എസ്.ഇ (അഗ്രികള്‍ച്ചര്‍)/ ഉയര്‍ന്ന യോഗ്യത. ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാര്‍ഥികള്‍ക്കും, ഇരുചക്ര വാഹന ലൈസന്‍സുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്, ആധാര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തിയ ഫോട്ടോ പതിച്ച ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം സപ്ലൈകോ പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0491-2528553.
date
- Log in to post comments