Post Category
ജോബ് ഡ്രൈവ് 30ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓണ്‍ലൈന്‍ പ്രൊമോട്ടേഴ്സ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ടെക്‌നിക്കല്‍ സ്റ്റാഫ്, ഫീല്‍ഡ് ഓഫീസര്‍, യൂണിറ്റ് സെയില്‍സ് മാനേജര്‍, ചാനല്‍ പാര്‍ട്ണര്‍ എന്നീ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 30ന് രാവിലെ 10ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി, ഐ.ടി.ഐ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0491 2505435.
date
- Log in to post comments