Skip to main content

പ്രമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പ്‌ എസ്‌ സി പ്രമോട്ടര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ നല്‍കിയവര്‍ക്കുളള അഭിമുഖം ജനുവരി 18, 19 തീയതികളില്‍ തൃശൂര്‍ കളക്‌ടറേറ്റിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. അപേക്ഷകര്‍ പ്രായം, ജാതി, യോഗ്യത, താമസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ സഹിതം അഭിമുഖത്തിന്‌ എത്തണം. ഓരോ ബ്ലോക്കിലെയും അഭിമുഖത്തിന്‌ പ്രത്യേകം സമയം നിശ്ചയിച്ചിട്ടുണ്ട്‌. ഇക്കാര്യം അറിയാന്‍ അതത്‌ ബ്ലോക്ക്‌ / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ ഫോണ്‍ : 0487-2360381.
 

date