ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ ശില്പശാല
കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്റെയും കേരള ഡവലപ്പ്മെന്റ് ആന്‍ഡ് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില് ഭിന്നശേഷിക്കാര്‍, രക്ഷിതാക്കള്‍, ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുത്തു. അമേരിക്കയിലെ ന്യൂ ഹാംഷെയര്‍ സര്‍വകലാശാലയിലെ ഡിസെബിലിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. തെരേസ വില്‍കോം, ബേത്ത് എ ഫിഷര്‍ പരിശീലനത്തിന് നേതൃത്വം നല്കി. സ്റ്റേറ്റ് ഇനീഷ്യെറ്റീവ് ഓണ്‍ ഡിസെബിലിറ്റിറ്റീസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ് സഹീറുദ്ദീന്‍, എന്‍ഐപിഎംആര്‍ ജോയിന്റ് ഡയറക്ടര്‍ സി ചന്ദ്രബാബു, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്‍, ഡോ. സിന്ധു വിജയകുമാര്‍, ഡോ. മായ ബോസ് വിനോദ്, ഡോ. കെ എസ് വിജയലക്ഷ്മിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments