Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ ഫെബ്രുവരിയിലെ സിറ്റിംഗുകൾ അഞ്ച്, ആറ്, ഏഴ് തിയതികളിൽ ഇടുക്കിയിൽ കട്ടപ്പന പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിലും 11 നും, 12 നും, 13 നും കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിലും 20 നും, 21 നും, 22 നും കാസർകോട് സർക്കാർ അതിഥി മന്ദിരത്തിലും, 26, 27, 28 തിയതികളിൽ വയനാട് സർക്കാർ അതിഥി മന്ദിരത്തിലും രാവിലെ 10 മുതൽ നടക്കും. നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
പി.എൻ.എക്സ്. 155/19
date
- Log in to post comments