Skip to main content

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന് ദേശീയ പുരസ്‌ക്കാരം

 

ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി നിർവ്വഹണത്തിനുള്ള ദേശീയ പുരസ്‌ക്കാരം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന് ലഭിച്ചു.  ഡൽഹിയിൽ അംബേദ്കർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ അവാർഡ് ഏറ്റുവാങ്ങി.  സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കായി നടപ്പിലാക്കിയ തൊഴിൽ നവീകരണ വൈവിധ്യവൽക്കരണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.  

ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 55 ഏജൻസികളിൽ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനാണ്.    2017 ൽ പ്രവർത്തനമികവിന് ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഏർപ്പെടുത്തിയ രജതജൂബിലി പുരസ്‌കാരവും കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്.  

ഈ സാമ്പത്തിക വർഷം 450 കോടിരൂപയുടെ വായ്പാ പദ്ധതിയാണ് കോർപ്പറേഷൻ നടപ്പിലാക്കുന്നത്.  ഇതിൽ ഇതേവരെയായി 325 കോടി രൂപയുടെ വായ്പാ വിതരണം ചെയ്തുകഴിഞ്ഞു.   

date