Skip to main content

ക്ഷീരോൽൽപ്പന്ന നിർമ്മാണ പരിശീലനം

വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോൽൽപ്പന്ന നിർമ്മാണ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. ഒക്ടോബർ 5 മുതൽ 16 വരെയാണ് പരിശീലനം.
പ്രവേശന ഫീസ് 135 രൂപ. ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ഒക്ടോബർ 3-ന് വൈകീട്ട് നാലിന് മുൻപായി dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്നീ ഇ-മെയിലുകളിലോ 04922-226040, 9074993554 എന്നീ ഫോൺ നമ്പറുകളിലോ രജിസ്റ്റർ ചെയ്യണം. 

 

date