ടി.ബി മുക്ത് ഭാരത് അഭിയാൻ: എൻ.സി.സി കേഡറ്റുകൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
പാലക്കാട്: ഇന്ത്യയെ ക്ഷയരോഗ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ടി.ബി മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ എൻ.സി.സി കേഡറ്റുകൾക്കും നോഡൽ ഓഫീസർമാർക്കുമായി പ്രത്യേക പരിശീലന ക്ലാസും ഓറിയെന്റേഷനും സംഘടിപ്പിച്ചു. പാലക്കാട് 27 കേരള എൻ.സി.സി ബറ്റാലിയൻ ആസ്ഥാനത്താണ് പരിപാടി നടന്നത്.
നാഷണൽ ഹെൽത്ത് മിഷൻ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, എൻ.സി.സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഓറിയെന്റേഷൻ പരിപാടി സംഘടിപ്പിച്ചത്. ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ യുവാക്കളുടെയും എൻ.സി.സി കേഡറ്റുകളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ ടി.ബി ഓഫീസർ ഡോ. ആർ ശ്രീജ ന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത പരിപാടിയിൽ ട്രീറ്റ്‌മെന്റ് ഓർഗനൈസർമാരായ അക്ഷയ്, ഡോ. സൂര്യകാന്ത് എന്നിവർ ക്ഷയരോഗ നിർമാർജനത്തെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസുകൾ കൈകാര്യം ചെയ്തു.
27 കേരള എൻ.സി.സി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ കെ.എൽ റോയ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ എൻ. മധു എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ജില്ലയിലെ മുഴുവൻ എൻ.സി.സി യൂണിറ്റുകളിൽ നിന്നുമുള്ള നോഡൽ ഓഫീസർമാരും , 'മൈ ഭാരത്' വളണ്ടിയർമാരായി തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളും ക്ലാസിൽ പങ്കെടുത്തു. ജില്ലാ ടി.ബി സെന്റർ ജീവനക്കാരായ സ്വപ്ന കെ, റാണി, ഷബ്ന എന്നിവർ ഏകോപനത്തിന് നേതൃത്വം നൽകി.
- Log in to post comments