Skip to main content

പി.ആർ.ഡി ഇൻഫർമേഷൻ അസിസ്റ്റന്റ് പാനൽ പരീക്ഷ സെപ്റ്റംബർ 20ന്

 

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ സെപ്റ്റംബർ 20ന് (ഞായർ) രാവിലെ 10.30 മുതൽ 12.30 വരെ സംസ്ഥാനത്തെ അഞ്ചു ജില്ലാ കേന്ദ്രങ്ങളിൽ നടക്കും .

പരീക്ഷാകേന്ദ്രങ്ങൾ:

തൃശൂർ, പാലക്കാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം:  വിവേകോദയം ജി.എച്ച്.എസ്., തൃശൂർ.   

തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പരീക്ഷാകേന്ദ്രം : ഗവ. ഗേൾസ് എച്ച്.എസ്.എസ്., കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. മോഡൽ എച്ച്.എസ്.എസ്., ഫയർ സ്റ്റേഷൻ സമീപം, കോട്ടയം.

എറണാകുളം, ആലപ്പുഴ ജില്ലകളുടെ പരീക്ഷാകേന്ദ്രം: എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, വൈലോപ്പിള്ളി റോഡ്, തമ്മനം പി.ഒ., എറണാകുളം.

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. വി.എച്ച്.എസ്.എസ്., സ്‌പോർട്‌സ് സിവിൽ സ്റ്റേഷൻ, കണ്ണൂർ.

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. വി.എച്ച്.എസ്.എസ്., മീഞ്ചന്ത, കോഴിക്കോട്.

date