മോഡൽ കരിയർ സെന്റർ ഉദ്ഘാടനം 23ന്
തിരുവനന്തപുരം മോഡൽ കരിയർ സെന്ററിന്റെയും നവീകരിച്ച യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടേയും ഉദ്ഘാടനം 23 ന് രാവിലെ 11 ന് പി.എം.ജി.യിലെ സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി., മേയർ വി.കെ.പ്രശാന്ത്, തൊഴിൽ മന്ത്രാലയം അഡീ.സെക്രട്ടറി അനുരാധാ പ്രസാദ് തുടങ്ങിയവർ സംബന്ധിക്കും
കേന്ദ്രസർക്കാർ വിഹിതമായ 23 ലക്ഷം രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 50 ലക്ഷം രൂപയും വിനിയോഗിച്ച് കൗൺസിലിംഗ് റൂമുകൾ, ഇന്റർനെറ്റ് സൗകര്യമുള്ള കംമ്പ്യൂട്ടർ ലാബ്, ആധുനിക ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, എ.സി. കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് യൂണിവേഴ്സ്റ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ സെന്റർ നവീകരിച്ചത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന അതിജീവനം-2018 തൊഴിൽ മേളയിലൂടെ നിയമനം ലഭിച്ച ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറും.
പി.എൻ.എക്സ്. 168/19
- Log in to post comments