സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 19 ന്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 19 ന് വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ നടക്കും. രാവിലെ 11 ന് ആരംഭിക്കുന്ന സിറ്റിംഗിൽ കത്തോലിക്ക കമ്മാളർ വിഭാഗത്തെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണം, മലബാറിലെ കമ്മാറ വിഭാഗത്തെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തണം, പട്ടികജാതിയിൽ ഉൾപ്പെടുത്തിയ പുള്ളുവർ, തച്ചർ (ആശാരിയല്ലാത്ത) സമുദായങ്ങളെ ഒ.ബി.സി. ലിസ്റ്റിൽ നിന്നും ഒഴിവാക്കണം, മെഡിക്കൽ പി.ജി.കോഴ്‌സിന് എസ്.ഇ.ബി.സി. സംവരണം ഉയർത്തണം, അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ നിന്നും എൽ.സി. വിഭാഗത്തിൽപ്പെട്ടവരുടെ എൻ.സി.എ. ഒഴിവുകൾ പി.എസ്.സി. നികത്തുന്നത് തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കും. ചെയർമാൻ റിട്ട.ജസ്റ്റിസ് ജി.ശിവരാജൻ, മെമ്പർമാരായ അഡ്വ.വി.എ.ജെറോം, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, മെമ്പർ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 169/19
- Log in to post comments