Post Category
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഫിഷറീസ്‌വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കോന്നി ഗ്രാമ പഞ്ചായത്തിലെ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ നേതൃത്വത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി. കെ., കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രജനി, ഫിഷറീസ് സബ്ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ഉല്ലാസ്, രമ്യ.ആര്‍.നായര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജീവനക്കാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍, മത്സ്യകര്‍ഷകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 190/19)
date
- Log in to post comments