വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: ജില്ലാ പോലീസ് മേധാവി
സാമൂഹ്യമാധ്യമങ്ങളില്‍കൂടി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ആളുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു. നാടിന്റെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. പൊതുജനങ്ങളില്‍ തെറ്റിധാരണ ഉളവാക്കുന്ന വ്യാജവാര്‍ത്തകള്‍ പല ആളുകളും അതിന്റെ പ്രത്യാഘാതം മനസ്സിലാക്കാതെയാണ് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നത്.ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാന്‍ ജില്ലയിലെ സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കി. വ്യാജവും ആധികാരികത ഇല്ലാത്തതുമായ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഫോണ്‍ മുഖേന സൈബര്‍സെല്ലിലോ(9497975812) ക്രൈംസ്റ്റോപ്പര്‍(1090) നമ്പറിലേക്കോ അറിയിക്കാം.
- Log in to post comments