Skip to main content

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍/ന്യൂട്രീഷ്യനിസ്റ്റ്, ഡാറ്റാ മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഡാറ്റാ എന്‍ട്രി കം അക്കൗണ്ടന്റ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ്, ഡി.ഇ.ഒ., എപിഡെമോളജിസ്റ്റ്, ഡെന്റല്‍ സര്‍ജന്‍, ടി.ബി.എച്ച്.വി., സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (പീഡിയാട്രീഷ്യന്‍, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി) എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായവര്‍ ഒക്ടോബര്‍ 27 വൈകിട്ട് അഞ്ചിനകം https://arogyakeralam.gov.in ല്‍ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0491 2504695.
 

date