Skip to main content

വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് 

കെക്‌സ്‌കോണ്‍ മുഖേന 2015-16, 16-17 അധ്യയന വര്‍ഷങ്ങളില്‍ ജോലിനോക്കിവരുന്ന വിമുക്ത ഭടന്മാരുടെയും വിധവകളുടെയും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ കേരള സിലബസുകളില്‍ പ്ലസ് ടുവിന് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.  അര്‍ഹരായ കുട്ടികളുടെ മാര്‍ക്ക് ഷീറ്റ്, വിമുക്തഭടന്മാരുടെ ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ പകര്‍പ്പ്, കെക്‌സ്‌കോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഈ കാലയളവില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിവരം തുടങ്ങിയവ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കെക്‌സ്‌കോണ്‍, ടി.സി-25/838, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി.ഒ., തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഡിസംബര്‍ 30നു മുമ്പ് ലഭിക്കണം.  

പി.എന്‍.എക്‌സ്.5237/17

date