Skip to main content

ഇ-പോസ് മെഷീൻ ദിനം ആചരിച്ചു

 

ഇ-പോസ് മെഷീനുകളെക്കുറിച്ചും ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ചും കേരളത്തിന്റെ പൊതുവിതരണരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഇ-പോസ് മെഷീൻ ദിനം ആചരിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. പ്രസ്‌ക്ലബിനു സമീപം നടന്ന പരിപാടിയിൽ സിവിൽ സപ്ലൈസ് കമ്മിഷണർ സി.എ. ലത അധ്യക്ഷത വഹിച്ചു. റേഷനിംഗ് കൺട്രോളർ ആർ. മീന, കൗൺസിലർ എം.വി. ജയലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, ജില്ലാ സപ്ലൈ ഓഫിസർ ജലജ ജി.എസ്. റാണി, നോർത്ത് സിറ്റി റേഷനിംഗ് ഓഫിസർ കെ. അജിത്കുമാർ എന്നിവർ പങ്കെടുത്തു.
(പി.ആർ.പി. 62/2019)

 

date