Skip to main content

ഐ. ഐ.ഐ. സി. യിൽ 540 പേർക്ക് സൗജന്യ നൈപുണ്യ പരിശീലനം 

 

വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യം

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ, പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ 540 പേർക്ക് സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലനം.

നിർമാണം, ഹോസ്പിറ്റാലിറ്റി മേഖലകളിലായി 18 വ്യത്യസ്ത കോഴ്സുകളാണ് പരിശീലനത്തിനായി ഒരുക്കിയിരിക്കുന്നത്. ഓരോ കോഴ്സിലും 30 പേർക്ക് വീതം പരിശീലനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന ഫീസ് പൂർണ്ണമായും സർക്കാർ വഹിക്കും.

പദ്ധതി മാർഗനിർദ്ദേശങ്ങൾ പ്രകാരം പരിശീലനത്തിൽ പങ്കെടുക്കുന്ന വനിതകൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും.
പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, എൻജിനീയറിങ് ബിരുദം തുടങ്ങി, വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിശീലന കോഴ്സുകളിൽ അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പ്ലംബർ, സോളാർ പി.വി. ഇൻസ്റ്റാളർ, റോഡ്‌വേ സർവേയർ, ബ്രിക്ക് മേസൺ, കൺസ്ട്രക്ഷൻ ഇലക്ട്രീഷ്യൻ, സർവേയർ, ഡ്രാഫ്റ്റ്സ്പേഴ്സൺ, ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്, വെൽഡർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഷട്ടറിംഗ് കാർപെന്റർ, എച്ച്. വി. എ. സി ടെക്നീഷ്യൻ എന്നിവ ഉൾപ്പെടുന്നു.

അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20 ന് 
ഫോൺ: 8078980000.

date