Skip to main content

വെറ്റിനറി സർജൻ നിയമനം

 

മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലയിൽ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗ ചികിത്സ സേവന പദ്ധതിയിലേക്ക് വെറ്റിനറി സർജൻമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ  ഒക്ടോബർ 28 ന് രാവിലെ 11 ന് നടക്കും.

അപേക്ഷകർ വെറ്ററിനറി സയൻസിൽ ബിരുദവും വെറ്റിനറി കൌൺസിൽ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം. 

 ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം  കൂടിക്കാഴ്ചക്ക്  ഹാജരാകേണ്ടതാണ്.
ഫോൺ : 0495 2768075

date