Skip to main content

പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ ലൈഫ് സര്‍ട്ടഫിക്കറ്റ് നവംബര്‍ 30-നകം നൽകണം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള പത്രപ്രവര്‍ത്തക/ പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ 2026 നവംബര്‍ 30-നകം ജീവന സാക്ഷ്യപത്രം (ലൈഫ് സര്‍ട്ടിഫിക്കറ്റ്) നല്‍കേണ്ടതാണ്. ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ (നവംബര്‍ മാസത്തിലെ തീയതിയിലുള്ളത്) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നവംബര്‍ മാസത്തിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ജീവന സാക്ഷ്യപത്രം ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍/ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ നല്‍കേണ്ടതാണ്. ജീവന സാക്ഷ്യപത്രം ദൂതന്‍ മുഖേന നല്‍കുന്നവര്‍, പെന്‍ഷനറുടെ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി വയ്‌ക്കേണ്ടതാണ്. ജീവന സാക്ഷ്യപത്രത്തിന്റെ മാതൃക ഐപിആര്‍ഡിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.prd.kerala.gov.in)ലഭ്യമാണ്.

date