Post Category
'മിന്നാമിന്നിക്കൂട്ടം': അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രോജക്ടിന്റെയും കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'മിന്നാമിന്നിക്കൂട്ടം' എന്ന പേരില്‍ അങ്കണവാടി കലോല്‍സവം സംഘടിപ്പിച്ചു. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 22 അങ്കണവാടികളിലെയും കണ്ണങ്കോട് ഇ.എം.എസ്. സ്മാരക ശിശുമന്ദിരത്തിലെയും കുട്ടികളാണ് പങ്കെടുത്തത്. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ദിലീപ് അധ്യക്ഷയായി. രാജാക്കുട്ടി ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ജയപ്രകാശ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രിയ സുരേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. അബാസ്, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments