Post Category
സൗജന്യ തൊഴില്‍ പരിശീലന കോഴ്സുകള്‍
പട്ടികജാതി വികസന വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്കായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള കിറ്റ്സ് ആസ്ഥാനത്താണ് പരിശീലനം. ഡിപ്ലോമ ഇന്‍ മള്‍ട്ടി സ്‌കില്‍ഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ്, ഡിപ്ലോമ ഇന്‍ ഹോംസ്റ്റേ ആന്‍ഡ് റിസോര്‍ട്ട് ഓപ്പറേഷന്‍സ്, അഡ്വഞ്ചര്‍ ആക്ടിവിറ്റി അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. സൗജന്യ ഭക്ഷണവും താമസസൗകര്യവും പരിശീലന കിറ്റും ലഭ്യമാക്കും. https://forms.gle/9rDsSrmHCuxFXCHy7 ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 20. വിവരങ്ങള്‍ക്ക്: www.kittsedu.org, ഫോണ്‍: 8129166616.
date
- Log in to post comments