Post Category
പാസ്വേര്ഡ് 2026-27: കരിയര്‍ ഗൈഡന്‍സ് ക്യാമ്പിലേക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ട്യൂണിംഗ് ക്യാമ്പ് 'പാസ്വേര്ഡ് 2026-27' ലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ്, ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടത്തുന്ന ക്യാമ്പിലേക്ക് ഗവണ്മെന്റ്/എയിഡഡ് കോളേജ്, ഹയര്‍ സെക്കന്ററി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 30-ന് ഉച്ച രണ്ട് മണിക്കു മുമ്പായി a1acollectoratekkd@gmail.com, ccmykkd@gmail.com എന്ന മെയില്‍ ഐഡിയില്‍ ഒന്നിലേക്ക് മെയില്‍ ചെയ്യേണ്ടതാണ്.
date
- Log in to post comments