Skip to main content

എൻ.എം.എം.എസ് മെഗാ പരിശീലനം സംഘടിപ്പിച്ചു

 

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എൻ.എം.എം.എസ് പരീക്ഷയ്ക്ക് തയ്യാറെക്കുന്ന വിദ്യാർഥികൾക്കായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ ‘ബിൽഡ് യുവർ ഡ്രീംസ്’ന്റെ നേതൃത്വത്തിൽ മെഗാ പരിശീലനം സംഘടിപ്പിച്ചു. ആയഞ്ചേരി കയാൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിശീലന ക്യാമ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

നവംബർ ഏഴിന് നടക്കുന്ന എൻ.എം.എം.എസ് പരീക്ഷയ്ക്ക് ആയിരത്തോളം വിദ്യാർഥികളാണ് കുറ്റ്യാടി മണ്ഡലത്തിൽ നിന്നും പങ്കെടുക്കുന്നത്. പരിശീലന പരിപാടിയിൽ മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലന സഹായിയായ കൈപുസ്തകത്തിന്റെ വിതരണവും പൂർത്തിയാക്കി. തോടന്നൂർ ബി.ആർ.സി, ഡയറ്റ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി. മുജീബുറഹ്‌മാൻ അധ്യക്ഷനായി. തോടന്നൂർ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ എം.എം. മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ അബ്‌ദുൽ നാസർ, 
ട്രെയിനർമാരായ സായ് കൃഷ്ണ,മുഹ്‌സിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date