മുരളിയുടെ പക്ഷികൾ- ഒരു ഛായാചിത്ര യാത്ര: ഫോട്ടോ പ്രദർശനം ആരംഭിച്ചു
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ‘മുരളിയുടെ പക്ഷികൾ, ഒരു ഛായാചിത്ര യാത്ര ' ഫോട്ടോ പ്രദർശനം കേരളാ ലളിതകലാ അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി ഉദ്ഘാടനം ചെയ്തു.
നമ്മുടെ വികസന സങ്കൽപ്പങ്ങളെല്ലാം മനുഷ്യകേന്ദ്രീകൃതമാണ്. എന്നാൽ എല്ലാ വികസന പ്രവർത്തനങ്ങളും പ്രകൃതിയുടെയും , ജീവജാലങ്ങളുടെയും നിലനിൽപിന് വിരുദ്ധമാകുന്നു എന്നതാണ് ആധുനിക കാലത്തിന്റെ പ്രതിസന്ധി എന്ന് പ്രൊഫ. മൂർത്തി പറഞ്ഞു.
ഡോ.സി.പി. ചിത്രഭാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്രൊഫ.മുരളി ശിവരാമകൃഷ്ണൻ പ്രദർശനത്തിന്റെ പരിപ്രേഷ്യം അവതരിപ്പിച്ചു . ആഷാ മേനോൻ മുഖ്യഭാഷണം നടത്തി. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ .അജയൻ, ബി രാജേന്ദ്രൻ നായർ, കെ ആർ ഇന്ദു, വിൻസെന്റ് ,പ്രൊഫ. കെ. മോഹൻദാസ്, ഹരിഹരൻ സുബ്രമണ്യൻ, ജ്യോതി അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ ഒരുക്കിയ ഫോട്ടോ പ്രദർശനം നവംബർ 9 വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
- Log in to post comments