ജലസംരക്ഷണം- ഏകദിന ശില്പശാല 22 ന്
ഹരിത കേരള മിഷന്റെ ഭാഗമായി ജല സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ജനുവരി 22ന് കോട്ടയം കോ-ഓപ്പററ്റേീവ് അര്‍ബന്‍ ബാങ്ക് ഹാളില്‍ ഏകദിന ശില്പശാല നടക്കും. ശില്പശാലയുടെ ഉദ്ഘാടനം രാവിലെ 10.30ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍. സീമ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ആമുഖ പ്രഭാഷണം നടത്തും. കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ.പി. ആര്‍.സോന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ.മാത്തച്ചന്‍ താമരശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി പി.സി.കുര്യന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ ആസൂത്രണ ഓഫീസര്‍ ടെസ്സ് പി. മാത്യു സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ജെ ജോര്‍ജ്ജ് നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-89/19)
- Log in to post comments