Skip to main content

പ്രമോട്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലെ പ്രൊമോട്ടർ തിരഞ്ഞെടുപ്പിലേക്ക്  പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 ന്. 

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിൻ്റെ മാതൃകയും വകുപ്പിന്റെ വെബ് സൈറ്റ്, ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിയ്ക്കും.
ഫോൺ : 0495 2370379

date