Post Category
ഗതാഗത നിരോധനം
കോഴിക്കോട് ജില്ലയിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ പി. യു. കെ. സി. റോഡിൽ എരഞ്ഞിക്കൽ പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡിലെ തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർ നിർമ്മാണ പ്രവൃത്തി നടക്കവേ, ബലക്ഷയം കണ്ടതിനാൽ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. കോഴിക്കോട് നിന്നും ഉള്ളിയേരി, പേരാമ്പ്ര, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പുതിയങ്ങാടി- കുണ്ടുപറമ്പ്- പൂളാടിക്കുന്ന് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് (പാലങ്ങൾ) ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments