ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ നാടിന് സമര്‍പ്പിച്ചു
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ പ്രധാന സെന്ററിന്റെ ഉദ്ഘാടനം ടി.എം ശശി എംഎല്‍എ നിർവഹിച്ചു. ധനകാര്യ കമ്മീഷന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 55.7 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. മാതൃ-ശിശു ആരോഗ്യപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, കുടുംബാസൂത്രണം, ജീവിതശൈലീ രോഗനിര്‍ണയവും ചികിത്സയും, പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സംഗീത അധ്യക്ഷയായി. തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ എസ്.ബീന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിബി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗം കനക ദാസ്, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുന്ദരൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വത്സല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.നിഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഗോപാലൻ, വാർഡ് അംഗങ്ങളായ ഷിബു, കെ. സുനിത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ബിന്ദു തോമസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.റിയാസ് ,സെക്രട്ടറി കിഷോർ, ഹെൽത്ത് സൂപ്പർവൈസർ മധുസൂദനൻ എന്നിവർ പങ്കെടുത്തു.
- Log in to post comments