Skip to main content
ചിറ്റൂർ പുഴപ്പാലം തുറന്നു

ചിറ്റൂർ പുഴപ്പാലം തുറന്നു

തത്തമംഗലം - നാട്ടുകൽ റോഡിൽ ചിറ്റൂർ പുഴയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പുഴപ്പാലം സുമേഷ് അച്യുതൻ എംഎൽഎ ജനങ്ങൾക്കായി തുറന്നുനൽകി.
1969-ൽ നിർമ്മിച്ച പാലം ചിറ്റൂരിനെയും തൃശൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗ്ഗമാണ്. 116 മീറ്റർ നീളവും 7 മീറ്റർ വീതിയുള്ള വാഹനപാതയും രണ്ട് നടപ്പാതകൾ ഉൾപ്പെടെ ആകെ 10 മീറ്റർ വീതിയും 6 സ്പാനുകളുമുണ്ട്. പ്ലാൻ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നവികരിച്ചത്. സെപ്റ്റംബർ 14 മുതൽ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പരിപാടിയിൽ ചിറ്റൂർ നഗരസഭ ചെയർപേഴ്സൺ ആർ.ബാബു, വൈസ് ചെയർപേഴ്സൺ ബി.കൃഷ്ണലീല, കൗൺസിലർമാർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date