Post Category
ബിരുദസമർപ്പണം
വടക്കഞ്ചേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള ബിരുദസമർപ്പണ ചടങ്ങ് 'എക്ലാറ്റ് 2.0'
നവംബർ ഏഴിന് കോളേജ് സെമിനാർ ഹാളിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. എം. വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിലെ ചീഫ് സയന്റിസ്റ്റ് ഡോ. ജി. മൃദുല മുഖ്യാതിഥിയാകും. പി.ടി.എ. പ്രസിഡന്റ് എസ്. ഉണ്ണികൃഷ്ണൻ, കോളേജ് യൂണിയൻ ചെയർമാൻ യു. അശ്വിൻ, വിവിധ ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ പ്രിൻസിപ്പൽമാരായ ടി. എസ്. സുബി, പി. ഷാഗു എന്നിവർ പങ്കെടുക്കും.
date
- Log in to post comments