Post Category
ചിറ്റൂർ താലൂക്ക് തല വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു
ഭക്ഷ്യസുരക്ഷാ നിയമവും പൊതുവിതരണ സംവിധാനവും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ചിറ്റൂർ താലൂക്ക് തല വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു. ചിറ്റൂർ മിനി സിവില്‍ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ആർ ഡി ഒ കെ. ദേവകഅധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ വി.എച്ച്. മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിതരണ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുക, റേഷൻ ഗുണഭോക്താക്കളുടെ പരാതികളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നത് തുടങ്ങിയ സുപ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉപഭോക്തൃ സംഘടന പ്രവർത്തകർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments