Skip to main content

സായുധ സേനാ പതാക ദിനം: 17 ലക്ഷം രൂപയുടെ സ്റ്റാമ്പുകൾ പുറത്തിറക്കുമെന്ന് ജില്ലാ സൈനിക വെൽഫയർ ഓഫീസർ

ജില്ലയിൽ നവംബർ മാസം അവസാനത്തോടെ 17 ലക്ഷം രൂപയുടെ സ്റ്റാമ്പുകൾ പുറത്തിറക്കുമെന്ന് ജില്ലാ സൈനിക വെൽഫയർ ഓഫീസർ കെ.എച്ച്. മുഹമ്മദ് അസ്‌ലാം. ഇവ രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യും. സ്റ്റാമ്പ് തുക പിരിക്കാൻ ബാക്കിയുള്ള വകുപ്പുകൾ എത്രയും പെട്ടെന്ന് തുക പിരിച്ചുനൽകണമെന്നും അദ്ദേഹം പറഞ്ഞു. സായുധ സേനാ പതാക ദിനത്തിന്റെ (ഡിസംബർ 7-ന് )മുന്നോടിയായുള്ള ജില്ലാ ഫണ്ട് കമ്മിറ്റിയുടെയും ജില്ലാ സൈനിക് ബോർഡിന്റെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായാണ് പതാകയും സ്റ്റാമ്പും വിറ്റു കിട്ടുന്ന തുക നീക്കിവെക്കുന്നത്.
കളക്ടർ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അസിസ്റ്റന്റ് ജില്ല സൈനിക വെൽഫയർ ഓഫീസർ കെ.എം സുരേഷ്, ഹുസുർ ശിരസ്തദാർ പി.ഷാജി, സീനിയർ ക്ലർക്ക് മനോജൻ. എൻ.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
 

date