ലഹരിവസ്തു ദുരുപയോഗത്തിനെതിരെ വിശ്വാസ് ജില്ലാതല കുട്ടികളുടെ പാർലമെന്റ് നവംബർ 9-ന്
സംസ്ഥാന സർക്കാരിന്റെ "ഓപ്പറേഷൻ തൂഫാൻ" ലഹരിവസ്തു വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്ററും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കുട്ടികളുടെ പാർലമെന്റ് മത്സരത്തിന്റെ സമാപന ചടങ്ങ് നവംബർ 9-ന് വൈകുന്നേരം 4 - ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളുടെ അന്തിമ റൗണ്ട് ഫലപ്രഖ്യാപനവും വിജയികളെ ആദരിക്കലും ചടങ്ങിൽ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും മികച്ച 5 കുട്ടികൾക്ക് സമ്മാനങ്ങളും നൽകും.
വിശ്വാസ് പ്രസിഡന്റും ജില്ലാ കളക്ടറുമായ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ മുഖ്യാതിഥിയാകും. വിശ്വാസ് സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ് ആമുഖ പ്രഭാഷണം നടത്തും. പാലക്കാട് എം.എൽ.എ. രമേശ് പിഷാരടി വിശിഷ്ടാതിഥിയായിരിക്കും.
പാലക്കാട് അഡിഷണൽ പോലീസ് സൂപ്രണ്ട് കെ. സന്തോഷ്, പാലക്കാട് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ് ടി. എൻ. സുധീർ, മലപ്പുറം ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ റീജിയണൽ ഡെപ്യൂട്ടി കമ്മീഷണർ എസ്. ജൂഡ്സ് ലൂയിസ്, പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ടി. എം. സലീന ബീവി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ എ. കെ. റിതേഷ് എന്നിവർ ആശംസകൾ അർപ്പിക്കും.
വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എൻ. രാഖി സ്വാഗതവും വിശ്വാസ് സെക്രട്ടറി എം. ദേവദാസൻ നന്ദിയും പറയും. വിശ്വാസ് നിയമവേദി കൺവീനർ അഡ്വ. കെ. വിജയ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം. പി. സുകുമാരൻ, ദീപാ ജയപ്രകാശ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.
- Log in to post comments