Skip to main content

പൊതുവിപണി പരിശോധന: 14 കടകളില്‍ ക്രമക്കേട്

 

ജില്ലയിലെ പന്തിരിക്കര, പേരാമ്പ്ര മേഖലകളില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പൊതുവിപണി പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ 14 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതും അളവ് തൂക്കത്തിലെ ക്രമക്കേടുകളും സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 18 കടകളിലാണ് പരിശോധന നടത്തിയത്.

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.കെ. സജിത, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ്. സുനില്‍ കുമാര്‍, കെ. ബീന, എ.കെ. സിദ്ദിഖ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഷീജ അടിയോടി, ഉദ്യോഗസ്ഥരായ അനില്‍ പ്രസാദ്, പ്രണീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

date