Skip to main content

നായ വളര്‍ത്തല്‍: സൗജന്യ പരിശീലനം

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നായ വളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 12ന് ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 0491-2815454 എന്ന നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് എത്തുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.

date