Skip to main content

തളിര്‍ സ്‌കോളര്‍ഷിപ്പ്: രജിസ്ട്രേഷന്‍ ഡിസംബര്‍ 15 വരെ

 

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിജ്ഞാന മേഖലകളില്‍ കുട്ടികളുടെ അറിവും വായനാശീലവും പ്രോത്സാഹിപ്പിക്കുന്നതിനായി തളിര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ 2026 സംഘടിപ്പിക്കുന്നു. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും എട്ടു മുതല്‍ പത്തു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും. https://scholarship.ksicl.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിട്രേഷന്‍ ഫീസ് 250 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 8547971483.

date