Post Category
മൊബൈൽ വെറ്ററിനറി യൂണിറ്റിൽ സർജൻ
ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് (എംവിയു 2) വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്ക്/എംപ്ലോയ്മെന്റ് നിയമനം വരെ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വെറ്ററിനറി സയൻസിൽ ബിരുദവും, വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ) പകർപ്പുകൾ സഹിതം നവംബർ 13- ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
date
- Log in to post comments