Skip to main content

സായുധസേനാ പതാകദിനാചരണം നടത്തി 

സൈനികക്ഷേമ വകുപ്പ് മരണമടഞ്ഞ സൈനികരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതിനായി സായുധസേനാ പതാകദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി  എം.ബി രാജേഷ് എം.പി  ഉദ്ഘാടനം ചെയ്ത് സ്മരണിക പ്രകാശനം നടത്തി. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതരുടേയും അംഗവൈകല്യം സംഭവിച്ച ജവാന്മാരുടേയും അവരുടെ ആശ്രിതരുടേയും ക്ഷേമപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പതാകദിനനിധി ഉപയോഗിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ശാന്തകുമാരി  അധ്യക്ഷയായ പരിപാടിയില്‍ എ.ഡി.എം.എസ്.വിജയന്‍ ,  അസി.ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എസ്. ഉണ്ണികൃഷ്ണന്‍, റിട്ട.മേജര്‍ ജനറല്‍ ഡോ.പി.സുഭാഷ് വി.എസ്.എം , ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്‍റ് എം.രാജന്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date