Skip to main content

കര്‍ഷകര്‍ക്ക് പരിശീലനം 

മലമ്പുഴ പ്രാദേശിക കാര്‍ഷിക സങ്കേതിക പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 14,15,16 തീയതികളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. 'നല്ല കൃഷിരീതിയിലൂടെ സുരക്ഷിത പച്ചക്കറി ഉത്പാദനം' വിഷയത്തില്‍ കുഴല്‍മന്ദം ബ്ലോക്കിലെ 20 കര്‍ഷകര്‍ക്കും, പട്ടാമ്പി ബ്ലോക്കിലെ 10 കര്‍ഷകര്‍ക്കും 'പഴം, പച്ചക്കറി, പയറുവര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ സംസ്കരണവും മൂല്യവര്‍ധനവും' വിഷയത്തില്‍ ചിറ്റൂര്‍, കൊല്ലങ്കോട് ബ്ലോക്കുകളിലെ 30 കര്‍ഷകര്‍ക്കുമാണ് പരിശീലനം നല്‍കുക. താത്പര്യമുള്ളവര്‍ അതത് കൃഷി അസി. ഡയറക്റ്ററുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2815912 

date