Post Category
വനിതകള്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് സൗജന്യമായി തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു. അസാപ്പ് കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഫിറ്റ്‌നസ് ട്രെയിനര്‍, ആയുര്‍വേദ തെറാപ്പി, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്നീ കോഴ്‌സുകളില്‍ പരിശീലനം ലഭിക്കും. പ്ലസ് ടു വിജയിച്ച 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. ഫോണ്‍: 99477 01240, 95440 71284
date
- Log in to post comments