Skip to main content

കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു

കോളേജ് വിദ്യാര്‍ത്ഥികളെ കുടുംബശ്രീയുടെ ഭാഗമാക്കുന്ന 'കുടുംബശ്രീ @ ക്യാമ്പസ്' പദ്ധതിയുടെ പുതിയ ഗ്രൂപ്പിനായി പേരും ലോഗോയും ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥിനികള്‍ക്ക് ക്രിയേറ്റീവ് ഫീല്‍ഡ്, ടെക്‌നോളജി, സേവന മേഖല, ഉല്‍പാദന മേഖല എന്നിവയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുക,
നൈപുണ്യ പരിശീലനം നല്‍കുക, സ്വന്തമായി വരുമാന മാര്‍ഗ്ഗം കണ്ടെത്തുക എന്നിങ്ങനെയാണ് പദ്ധതിയുടെ ലക്ഷ്യം. ആശയരൂപീകരണം മുതല്‍ ധനസഹായവും വിപണനവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും കുടുംബശ്രീ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കും. ആകര്‍ഷകമായ പേര്, ലോഗോ എന്നിവയ്ക്ക് പ്രത്യേകമായി സമ്മാനം ലഭിക്കും. പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം എന്‍ട്രികള്‍ kudumbashreeprcontest@gmail.com -ല്‍ നവംബര്‍-16 നകം അയക്കണം.

date