Post Category
ടെൻഡർ ക്ഷണിച്ചു
ഐ.സി.ഡി.എസ്. അർബൻ 2 സി.ഡി.പി.ഒ. കാര്യാലയത്തിന് കീഴിൽ സക്ഷം പദ്ധതിയുടെ ഭാഗമായി പത്ത് അങ്കണവാടി കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് ശിശുസൗഹൃദ ചിത്രങ്ങൾ വരയ്ക്കുന്നതിനും അങ്കണവാടികളിൽ പ്ലേ റഗ്ഗുകൾ ലഭ്യമാക്കുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
കെട്ടിടങ്ങൾ പെയിന്റ് ചെയ്യുന്നതിനായുള്ള ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് മൂന്നിന്. പ്ലേ റഗ്ഗുകൾ ലഭ്യമാക്കുന്നതിനുള്ള ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി അന്നേദിവസം വൈകിട്ട് 3.15 ന്. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അർബൻ 2 ഐ.സി.ഡി.എസ്. ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാം.
ഫോൺ: 0495-2373566,
9496904270
date
- Log in to post comments