Post Category
ഗാന്ധി സ്മൃതി ഖാദി മേള
കൊച്ചി: മഹാത്മജിയുടെ 150-ാം ജന്മജയന്തിയും ഖാദി പ്രസ്ഥാനത്തിന്റെ 100 -ാം വാര്‍ഷികവും പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലകള്‍ തോറും സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി ഖാദി മേള 2019 ന്റെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂര്‍ എസ് എന്‍ ഡി പി വ്യാപാര സമുച്ചയത്തില്‍ പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ നിര്‍വഹിച്ചു. ജനുവരി 21 മുതല്‍ ഫെബ്രുവരി 6 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മേള ഉണ്ടായിരിക്കും.
ഖാദി തുണിത്തരങ്ങള്‍ക്ക് അംഗീകൃത സര്‍ക്കാര്‍ റിബേറ്റും കേരള ഉത്പന്നങ്ങള്‍ക്ക് പ്രത്യേക കിഴിവും. ഓരോ 1000 രൂപ പര്‍ച്ചേസിനും 100 രൂപയുടെ സമ്മാന കൂപ്പണ്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2339080 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments