Post Category
'നവകേരള നിർമ്മിതിയും ഭൂവിനിയോഗാസൂത്രണവും' സെമിനാർ സംഘടിപ്പിച്ചു
ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി 'നവകേരള നിർമ്മിതിയും ഭൂവിനിയോഗാസൂത്രണവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോർഡും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് നീർത്തട വിവര സംവിധാന സമർപ്പണം നടത്തി. പഞ്ചായത്തു തല ഡാറ്റാ ബാങ്ക് പ്രകാശനം മുഖ്യമന്ത്രിയുടെ സാമൂഹിക വികസനകാര്യ ഉപദേഷടാവ് സി.എസ്. രഞ്ജിത്ത് നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ ജനപ്രതിനിധികൾ, കേരള കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ പി ഇന്ദിരാദേവി, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
(പി.ആർ.പി. 85/2019)
date
- Log in to post comments