Skip to main content

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത്; മത്സ്യത്തൊഴിലാളികൾക്ക് വല വിതരണം ചെയ്തു

 

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് വല വിതരണം ചെയ്തു. രണ്ട് പേരടങ്ങുന്ന 36 ഗ്രൂപ്പുകൾക്ക് വല നൽകി. ഒൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പൊഴിയൂർ ഗവണ്മെന്റ് യു. പി. സ്‌കൂളിൽ നടന്ന ചടങ്ങ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു.  പൊഴിയൂർ ഡിവിഷൻ മെമ്പർ ജോൺ ബോസ്‌കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ മെമ്പർമാരായ സന്തോഷ് കുമാർ, ഗ്ലാഡി ഗ്രേസ്, ജെ. നിർമലകുമാരി, പാറശ്ശാല ജോയിന്റ് ബി.ഡി.ഒ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
(പി.ആർ.പി. 89/2019)

 

date