പാലോളികുണ്ട് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും
പാലക്കാട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലോളികുണ്ട്- വളപുരം ആന്തൂരക്കടവ് പാലം ഇന്ന് (ജനുവരി 19) വൈകീട്ട് മൂന്നിന് പൊതുമരാമത്ത് -രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ആന്തൂരകടവില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ എം.ബി രാജേഷ്, പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും.
വിളയൂര്‍ പഞ്ചായത്തിലെ പാലോളി കുളമ്പില്‍ നിന്നും പുലാമന്തോള്‍ പഞ്ചായത്തിലെ വളപുരത്തേക്ക് തൂതപ്പുഴ കുറുകെ 14.70 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പൈല്‍ ഫൗണ്ടേഷനില്‍ 22.32 മീറ്റര്‍ നീളംവരുന്ന ഏഴ് സ്പാനുകളില്‍ ടി-ബീം സ്ലാബ് മാതൃകയില്‍ 7. 50 മീറ്റര്‍ ക്യാരേജ് വീതിയും 1 .50 മീറ്റര്‍ വീതിയില്‍ ഇരു ഭാഗത്തും നടപ്പാതകളുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്. പാലോളികുളമ്പ് -ആന്തൂര്‍കടവ് വരെയുള്ള പഞ്ചായത്ത് റോഡുകള്‍ ഇരുഭാഗവും വീതി കൂട്ടുകയും പുഴയുടെ തീരത്ത് പുതിയ റോഡ് നിര്‍മിക്കുകയും ചെയ്തു. കൂടാതെ വളപുരം വരെയുള്ള പഞ്ചായത്ത് റോഡും പദ്ധതിയിലുള്‍പ്പെടുത്തി വീതി കൂട്ടി. ആധുനികരീതിയില്‍ ബി.എം, ബി.സി യിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ പാലത്തിന്‍റെ ഇരുകരകളിലുമായി പുഴ സംരക്ഷണ ഭിത്തികള്‍, ഡ്രൈനേജ് മാര്‍ഗങ്ങള്‍ എന്നിവയുടെയും നിര്‍മാണവും പൂര്‍ത്തിയാക്കി. റോഡ് സുരക്ഷയ്ക്ക് ആവശ്യമായ വിവരണ ബോര്‍ഡുകളും ക്രാഷ് ബാരിയറുകളും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റീന പെട്ടമണ്ണ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എം മുഹമ്മദ് അലി, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments