റിപ്പബ്ലിക്ക് ദിനപരേഡ് ഇന്ന് മന്ത്രി.ഡോ.കെ.ടി ജലീല്‍ സല്യൂട്ട് സ്വീകരിക്കും
രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ ഇന്ന് രാവിലെ 8.30ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ സല്യൂട്ട് സ്വീകരിക്കും. രാവിലെ ഏഴിന് നഗരസഭ പരിധിയിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരിയോടുകൂടി ജില്ലയിലെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. രാവിലെ 8.08ന് മന്ത്രി സിവില്‍ സ്‌റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കും. തുടര്‍ന്ന് എം.എസ്.പി. ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീരാമ ടി. നേതൃത്വം നല്‍കും. എം.എസ്.പി. ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ ദേവികാദാസ് സെക്കന്റ് ഇന്‍ കമാന്‍ഡന്റ് ആയിരിക്കും. പരേഡില്‍ സായുധസേന വിഭാഗത്തിലെ ബറ്റാലിയനുകള്‍ക്ക് പുറമെ ജില്ലയിലെ കോളേജുകളില്‍ നിന്നും നഗരസഭ പരിധിയിലെ സ്‌കൂളുകളില്‍ നിന്നുമുള്ള എന്‍.സി.സി, സ്‌കൗട്ട്‌സ് - ഗൈഡ്‌സ്, റെഡ്‌ക്രോസ്, സ്റ്റുഡന്‍സ് പൊലീസ് വിഭാഗങ്ങളും അണിചേരും. മികച്ച പരേഡ് ട്രൂപ്പുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments