ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലാ-താലൂക്ക് കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് വിഭാഗം സമ്മതിദായക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ.കോളജില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ലാപൊലീസ് മേധാവി പ്രതീഷ് കുമാര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സമ്മതിദായക ദിനപ്രതിജ്ഞ മലപ്പുറം ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എസ് മായ വായിച്ചു. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വോട്ടര്‍മാരിലെത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഐക്കണ്‍ ജസ്ഫര്‍ കോട്ടക്കുന്ന്, സി.എച്ച് മാരിയത്ത് എന്നിവരെ കലക്ടര്‍ ചടങ്ങില്‍ ആദരിച്ചു. കോളജ് ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. പി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി. സമ്മതിദായക ദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടിയില്‍ എ.ഡി.എം പി. സെയ്യിദ് അലി അധ്യക്ഷനായി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പ്രസന്നകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, അറബിക് വിഭാഗം മേധാവി ഡോ.കെ മുഹമ്മദ്, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ജിസ്‌മോന്‍ പി.വര്‍ഗീസ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി.പി ഷംസീറുള്‍ ഹഖ്, എന്‍.എസ്.എസ് യൂനിറ്റ് സെക്രട്ടറി സി.മുഹമ്മദ് മഷ്ഹൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments